കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ബഗികാർ വെന്റിലേറ്ററിൽ നിന്ന് ട്രാക്കിലേയ്ക്ക്..! നാലുവർഷത്തെ വെന്റിലേറ്റർ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന ബഗികാറിന് ജീവനേകിയത് ആശുപത്രി വികസന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ; ഒരാഴ്ചയ്ക്കുള്ളിൽ ബഗി ഓടിത്തുടങ്ങും

കോട്ടയം: പ്രായപൂർത്തിയാകും മുൻപ് വെന്റിലേറ്ററിലായ ജില്ലാ ആശുപത്രിയിലെ ബഗി കാറിന് പുതുജീവനേകി ജില്ലാ ആശുപത്രി വികസന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ. ആനന്ദക്കുട്ടൻ പകർന്ന ജീവശ്വാസം ഹൃദയത്തിലേറ്റുവാങ്ങിയ ബഗി കാർ വെന്റിലേറ്റർ നീക്കി സ്വയം ശ്വാസം വലിച്ചു തുടങ്ങി. മരണാസന്നമായി കിടന്ന ബഗിയെ ജീവസുറ്റതാക്കാൻ ജില്ലാ ആശുപത്രി മാനേജ്‌മെന്റും ഒപ്പം നിന്നു.

നാലു വർഷം മുൻപ് കോട്ടയം അതിരൂപത കുന്നശേരി പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്കു ബഗി കാറുകൾ വാങ്ങി നൽകിയത്. രണ്ടെണ്ണായിരുന്നു ആശുപത്രിയെ സമ്പന്നമാക്കി ട്രാക്കിലോടി കളിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളെ പോലും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സ്ട്രച്ചറിൽ കൊണ്ടു പോകുന്ന ദുരിതം കൺമുന്നിൽ കണ്ടതിനെ തുടർന്നാണ് അതിരൂപത ഇത്തരത്തിൽ ഒരു ബഗി കാർ നൽകിയത്. ഒരു കാർ രോഗികളെ കൊണ്ടു പോകുന്നതിനും ഒരെണ്ണം മരുന്ന് കൊണ്ടു പോകുന്നതിനുമായിരുന്നു ഉപയോഗിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇടയ്ക്ക് നോട്ടമൊന്ന് തെറ്റിയതോടെ ബഗി കാർ ആദ്യം കിടപ്പായി. പിന്നെ എഴുന്നേറ്റ് നടക്കാൻ പോലുമാകാതെ വന്നതോടെ കാറിനെ വെന്റിലേറ്ററിലേയ്ക്കു മാറ്റി. മരണം ഉറപ്പായതോടെ കണ്ടം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. എന്നാൽ, ഇതിനിടെയാണ് രക്ഷകനായി കോട്ടയം ജില്ലാ ജനറൽ ആശുപത്രി വികസന സമിതി അംഗം പി.കെ ആനന്ദകുട്ടൻ രംഗത്ത് എത്തിയത്. തുടർന്ന്, ആനന്ദക്കുട്ടന്റെ ഇടപെടലിന്റെ ഭാഗമായി ബഗി കാറിന്റെ അറ്റകുറ്റപണികൾക്കായി ആശുപത്രി വികസന സമിതി 3.26 ലക്ഷം രൂപ പാസാക്കി. എന്നാൽ, ഇത്രയും തുക ഒന്നിച്ച് പാസാക്കുന്നതിന് സാങ്കേതിക തടസമുണ്ടായതിനാൽ പകുതി തുക ആദ്യഘട്ടമായി അനുവദിച്ചു. ഇതോടെ ആശുപത്രിയ്ക്കുള്ളിൽ ബഗി കാറിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു.

Hot Topics

Related Articles