കോട്ടയം: കണ്ടാലറയ്ക്കും കയറിയാൽ ഛർദിക്കും. കോട്ടയം ജില്ലാ കളക്ടറേറ്റിൽ അധികൃതരുടെ മൂക്കിന് താഴെ ജില്ലാ ട്രഷറിയിലെ ബാത്ത് റൂമിൽ കയറുന്നവർ ബോധം കെട്ട് താഴെ വീണില്ലെങ്കിൽ മാത്രമേ ഉള്ളു. കണ്ടാൽ അറപ്പ് തോന്നുന്ന അന്തരീക്ഷവും, ദുർഗന്ധം വമിയ്ക്കുന്ന പശ്ചാത്തലവുമാണ് ഈ ബാത്ത്‌റൂമിനെ ദുർഗന്ധ പൂരിതമാക്കുന്നത്. കോട്ടയം നഗരമധ്യത്തിൽ നൂറുകണക്കിന് പെൻഷൻകാരും, സർക്കാർ ജീവനക്കാരും എത്തുന്ന ഓഫിസിനു സമീപത്തെ ബാത്ത് റൂമാണ് ഒട്ടും വൃത്തിയാല്ലാതെ കാണപ്പെടുന്നത്.
മുഴുവൻ ചെളി നിറഞ്ഞും പായൽ പടർന്നു പിടിച്ചു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ പായൽ പടർന്നു കിടക്കുന്നത് ഇവിടെ എത്തുന്നവർ തെന്നി വീഴുന്നതിനു ഇടയാക്കുന്നുമുണ്ട്. പലപ്പോഴും ഇവിടെ എത്തുന്നവർ തെന്നി വീണ് പരിക്കേൽക്കുന്നതും പതിവാണ്. ജില്ലാ ട്രഷറിയിൽ എത്തുന്നവരിൽ ഏറിയ പങ്കും പ്രായമേറിയവരാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു ബാത്ത് റൂമിൽ കയറുന്നവർ തെന്നി വീഴാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ വീഴുന്നവർ മുൻപും സമാന രീതിയിൽ പരിക്കേൽക്കുന്നതും പതിവാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ ബാത്ത് റൂം വൃത്തിയാക്കുന്നതിനും ഇവിടെ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.