കോട്ടയം: ജാഗ്രത ന്യൂസ് ലൈവും മെന്റോര ഇവന്റ്‌സും ചേർന്നൊരുക്കിയ കുട്ടികൾക്കായുള്ള കളറിംങ് മത്സരം നിറം 2കെ25 ആവേശമായി. നാല് കാറ്റഗറികളിലായി 12 ഓളം കുട്ടികൾക്കാണ് ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങൾ ലഭിച്ചത്. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും ഒപ്പം മലയാള മനോരമയും മാതൃഭൂമിയും ഷൈനിംങ് ഓട്ടോയും മാതാ കോൾഡ് സ്‌റ്റോറേജും സ്‌പോൺസർ ചെയ്ത സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു.
അംഗനവാടി പ്രീസ്‌കൂൾ വിഭാഗത്തിൽ എസ്ര വിനുവിനാണ് ഒന്നാം സ്ഥാനം. ശ്രദ്ധ സജിലാൽ രണ്ടാം സ്ഥാനവും, അതിഥി സനീഷ് മൂന്നാം സ്ഥാനവും നേടി. എൽ.കെ.ജി – യു.കെ.ജി വിഭാഗത്തിൽ ചിങ്ങവനം ക്ലിമ്മീസ് സ്‌കൂളിലെ ആരാധ്യ ഹരീഷ് ഒന്നാം സ്ഥാനം നേടി. പാക്കിൽ സെന്റ് തെരേസാസ് യുപി സ്‌കൂളിലെ അഡോണ ബിബിൻ രണ്ടാം സ്ഥാനവും, കുഴിമറ്റം കിഡ്‌സ് സിറ്റി മോണ്ടി സോറി സ്‌കൂളിലെ രുദ്ര ഡിബിൻ മൂന്നാം സ്ഥാനവും നേടി.








































നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്ന് രണ്ട് ക്ലാസ് വിഭാഗത്തിൽ പുത്തനങ്ങാടി സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവേൽ പ്രശാന്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അധി നിഖിൻ രണ്ടാം സ്ഥാനവും, മൂലവട്ടം മുപ്പായിക്കാട് എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മേധാ ഗിരീഷ് മൂന്നാം സ്ഥാനവും നേടി. മൂന്ന് നാല് ക്ലാസ് കാറ്റഗറിയിൽ നാലാം ക്ലാസ് വിദ്യാർത്ഥി രുദ്ര എ.ആർ ഒന്നാം സ്ഥാനം നേടി. നാലാം ക്ലാസ് വിദ്യാർത്ഥി ക്രിസ് സന്ദീസ് രണ്ടാം സ്ഥാനവും, മൗണ്ട് കാർമ്മൽ എ.വി എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ടി.എ അയന ലക്ഷ്മി മൂന്നാം സ്ഥാനവും നേടി.
നഗരസഭ അംഗം എ.ബി കുന്നേപ്പറമ്പൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച പാക്കിൽ സെന്റ് തെരേസാസ് ഇ.എം. യുപി സ്‌കൂളിന് പുരസ്‌കാരം വിതരണം ചെയ്തു. ജാഗ്രത ന്യൂസ് ലൈവ് ന്യൂസ് എഡിറ്റർ രാകേഷ് കൃഷ്ണ സ്വാഗതം ആശംസിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.മിനിമോൾ അധ്യക്ഷത വഹിച്ചു. മെന്റോര ഇവന്റ് കോ ഓർഡിനേറ്റർ സബാഷ് രാജ്, ജാഗ്രത ന്യൂസ് ലൈവ് മാർക്കറ്റിങ് മാനേജർ ബിന്ദു എന്നിവർ പ്രസംഗിച്ചു.


