വൈക്കം ഉപജില്ലാ ശാസ്ത്ര മേള : എൽ പി വിഭാഗത്തിൽ വൈക്കം സെൻ്റ് ജോസഫ് എൽ പി എസും യു പി വിഭാഗത്തിൽ വൈക്കം സെൻ്റ് ലൂയിസ് യു പി എസും ജേതാക്കൾ

വൈക്കം: വൈക്കം ഉപജില്ല ശാസ്ത്ര മേളയിൽ എൽപി വിഭാഗത്തിൽ വൈക്കം സെൻ്റ് ജോസഫ് എൽ പി എസും യുപി വിഭാഗത്തിൽ വൈക്കം സെൻ്റ് ലൂയിസ് യു പി എസും ഹൈസ്കൂൾ വിഭാഗത്തിൽ ബ്രഹ്മമംഗലം വി എച്ച് എസ് എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ വല്ലകം സെൻ്റ് മേരീസ് എച്ച് എസ് എസും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വൈക്കം എഇഒ കെ.സി. ദീപ സമ്മാന ദാനം നിർവഹിച്ചു. പഞ്ചായത്ത് അംഗം പോള്‍ തോമസ്, പ്രിന്‍സിപ്പൽ എന്‍. അനിത, പ്രധാനാധ്യാപിക കെ.എം. വിജയലക്ഷ്മി, സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ്
ഗിരിമോന്‍, പി ടി എ ഭാരവാഹി പി. ബാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles