കോട്ടയം ഗാന്ധിനഗറിൽ പോലീസിന്റെ വൻ ലഹരി മരുന്നു വേട്ട : 31 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് വീട്ടിൽ നിന്ന്

കോട്ടയം : കോട്ടയം ഗാന്ധിനഗറിൽ പോലീസിന്റെ ലഹരി മരുന്നു വേട്ട. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ലഹരി മരുന്നു വിൽപ്പന നടത്തിയിരുന്ന യുവാവിനെയാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 31 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പോലീസ് സംഘം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് സംഘം നടപടികൾ പൂർത്തിയാക്കി വരികയാണ്. 

Advertisements

Hot Topics

Related Articles