കോട്ടയം നഗരത്തിൽ ഗുണ്ടായിസവും ക്രിമിനലിസവും; കേഡി ജോമോനെ നാട് കടത്തി ജില്ലാ പൊലീസ്; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ജോമോനെ നാട് കടത്തി ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടമ്പലം വില്ലേജിൽ കളക്ട്രേറ്റ്.പി.ഒ യിൽ മുള്ളൻകുഴി ഭാഗത്ത് കോതമന ജോമോൻ.കെ.ജോസി (കേഡി ജോമോൻ – 40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിപിടിയും, അക്രമവും മോഷണവും പിടിച്ചുപറിയും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇയാൾ.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ജോമോൻ.കെ.ജോസിനെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ്, അയർക്കുന്നം എന്നീ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകയറി വസ്തുവകകൾ നശിപ്പിക്കുക, നിയമവിരുദ്ധമായി മാരകായുധങ്ങൾ കൈവശം വെയ്ക്കുക, പെപ്പർസ്‌പ്രേ ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു.

Hot Topics

Related Articles