കോട്ടയം തെള്ളകത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു നഴ്സ് മരിച്ചു; മരിച്ചത് തെള്ളകം സ്വദേശിയും വിദേശത്ത് നഴ്സുമായിരുന്ന വീട്ടമ്മ 

ഏറ്റുമാനൂർ: പെട്ടി ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. തെള്ളകം മുരണിപറമ്പിൽ (തൊട്ടിയിൽ )സജിയുടെ ഭാര്യ ലിസ്സി സെബാസ്ത്യനാ(51)ണ് മരിച്ചത്. മെയ് രണ്ട് ചൊവ്വാഴ്ചയായിരുന്നു അപകടം. തെള്ളകം അരുവാകൊഴിഞ്ഞി വളവു ഭാഗത്താണ് അപകടം ഉണ്ടായത്. പുലർച്ചെ പള്ളിയിൽ പോകുകയായിരുന്ന ലിസിയെ  അടൂരിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് ഐസ് ക്രീം എടുക്കാൻ പോയ ഗുഡ്സ് ഓട്ടോ റിക്ഷ  പുലർച്ചെ 6 മണിയോടെ ഇടിക്കുകയായിരുന്നു.മൂന്നു ദിവസത്തോളമായി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവതി ഇന്ന് മരിക്കുകയായിരുന്നു. മക്കൾ – നോയൽ ടോം സജി, നമിത തേരേസാ സജി, നൈജൽ സെബാസ്റ്റ്യൻ സജി. സംസ്കാരം മെയ് എട്ട് തിങ്കളാഴ്ച രാവിലെ 11 ന് പുഷ്പഗിരി സെൻ്റ് ജോസഫ് പള്ളിയിൽ.

Advertisements

Hot Topics

Related Articles