നേര്‍ച്ചയുമായി മെസ്സി ഫാന്‍സ് ;മുത്തപ്പന്‍ വെള്ളാട്ടവും അന്നദാനവും

അങ്ങ് ബ്യൂണസ് ഐറീസില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്ബോള്‍ ആഘോഷം പൊടിപൊടിക്കുമ്പോള്‍ ഇങ്ങ് കണ്ണൂരിലും ആരാധകരുടെ വിജയാഹ്ലാദം അവസാനിക്കുന്നില്ല. വിജയാഹ്ലാദത്തില്‍ മുത്തപ്പന്‍ വെള്ളാട്ടവും അന്നദാനവും സംഘടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
മാടായി കുതിരുമ്മല്‍ ഫാന്‍സ് ആണ് വിജയാഘോഷത്തിന്റെ ഭാഗമായി നേര്‍ച്ച നടത്തിയത്.
കുതിരുമ്മല്‍ ഫാന്‍സ് സ്ഥാപിച്ച 55 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ട് നേരത്തേ ശ്രദ്ധേയമായിരുന്നു. അര്‍ജന്റീന കപ്പടിച്ചാല്‍ മുത്തപ്പന്‍ കെട്ടിയാടിക്കുമെന്നും, അന്നദാനമൊരുക്കുമെന്നും അര്‍ജന്റീനയുടെ കടുത്ത ആരാധകനായ പി വി ഷിബു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഷിബുവിന് മുത്തപ്പനും, മെസ്സിയും ഏറെ പ്രിയപ്പെട്ടവരാണ്. കാത്തിരുന്ന സ്വപ്നം സഫലമായതോടെയാണ് മുത്തപ്പനെ കെട്ടിയാടിച്ചത്. രണ്ടായിരം പേര്‍ക്ക് ഭക്ഷണവുമൊരുക്കി.

Advertisements

Hot Topics

Related Articles