യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ അറസ്റ്റിൽ.

തലയോലപ്പറമ്പ്: യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചെമ്പൻതൊട്ടി ഭാഗത്ത് ചീരം കുഴിയിൽ വീട്ടിൽ എബി (36), കണ്ണൂർ വെള്ളാട് ഭാഗത്ത് കിഴക്കേപ്പുറത്ത് വീട്ടിൽ നിധിൻ (31), കണ്ണൂർ വെള്ളാട് ഭാഗത്ത് മുകളേൽ വീട്ടിൽ അഭിലാഷ് (35), കാസർഗോഡ് ചായോട് പടന്നക്കാട് ഭാഗത്ത് കുറിഞ്ഞിരപ്പള്ളി വീട്ടിൽ അലൻ (24) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി, മറവൻതുരുത്ത് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവിടെ ഇന്നോവ കാറിലെ ഇവർ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും യുവാവിനെ മർദ്ദിക്കുകയും, ഇതിനുശേഷം ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യ വിവരം ഉടൻ പോലീസിൽ അറിയിക്കുകയും തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നോവ കാർ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ വാഹനപരിശോധനയിൽ ഇവരെ വൈക്കം ഭാഗത്ത് നിന്നും പുലര്‍ച്ചയോടുകൂടി സാഹസികമായി പിടികൂടി യുവാവിനെ മോചിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ യുവാവിനെ വാഹനത്തിൽ വച്ച് ഇവർ ക്രൂരമായി മർദ്ദിച്ചിരുന്നു. യുവാവ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുപറയുമോ എന്ന് ഭയന്നാണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ കൂടിയായ ഇവർ സംഘം ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ ടി.എസ്, എസ്.ഐ മാരായ സുദര്‍ശനന്‍, അജി,മോഹനന്‍, എ.എസ്.ഐ രാജേഷ്‌ ,സി.പി.ഓ മാരായ രാജീവ്‌, ബിജു , അജ്മല്‍ ,പ്രവീണ്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.

Hot Topics

Related Articles