കോട്ടയത്ത് കെ എം എസ് ആർ എ മാർച്ചും ധർണയും നടത്തി

കോട്ടയം : ഔഷധ കമ്പനികളുടെ കൂട്ട പിരിച്ചുവിടൽ ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റെറ്റിവ്സ് അസോസിയേഷൻ ( സിഐടിയു ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി അംഗം അജയ് കെ ആർ ഉദ്ഘാടനം ചെയ്തു. കെ എം എസ് ആർ എ ജില്ലാ പ്രസിഡന്റ് പ്രതീഷ് ജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റിയാസ് റഹ്മാൻ, സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത് കെ റ്റി എന്നിവർ സംസാരിച്ചു. മുഹമ്മദ് ആഷിഖ് നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles