കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി റോഡിൽ ഗാന്ധിനഗറിൽ വൻ ആൽമരം കടപുഴകി വീണു; ആൽമരം വീണതോടെ വൻ ഗതാഗതക്കുരുക്ക്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഗാന്ധിനഗറിൽ വൻ ആൽമരം കടപുഴകി വീണു. ഗാന്ധിനഗർ ഭാഗത്താണ് ആൽമരം കടപുഴകി വീണത്. ഇതോടെ എം.സി റോഡിലും മെഡിക്കൽ കോളേജ് റോഡിലും അതിരൂക്ഷമായ ഗതാഗത തടസവും ഉണ്ടായി. വ്യാഴാഴ്ച ഉച്ചയോടെയാണ് കോട്ടയം – മെഡിക്കൽ കോളേജ് റോഡിൽ ആൽമരം കടപുഴകി വീണത്.

Advertisements

റോഡ് വികസനത്തിന്റെ ഭാഗമായി ഈ ആൽമരം മുറിച്ച് മാറ്റുന്നതിനു നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രകൃതി സ്‌നേഹികളുടെ എതിർപ്പിനെ തുടർന്നു ആൽമരം മുറിച്ച് മാറ്റാൻ സാധിച്ചില്ല. ഈ ആൽമരമാണ് ഇപ്പോൾ മഴയിലും മാറ്റിലും കടപുഴകി വീണത്. ആൽമരം മുറിച്ചു മാറ്റുന്നതിനായി കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

Hot Topics

Related Articles