കോട്ടയം നഗരസഭ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രണ്ടു മുന്നണികളും; നിർണ്ണായകമായ തിരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങി

കോട്ടയം: നഗരസഭ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 38 ആം വാർഡിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ. രണ്ടു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തയ്യാറെടുപ്പുകൾ ആരംഭിച്ചു. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന വാർഡിൽ അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ മത്സരിക്കുന്ന സുകന്യ സന്തോഷിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൂസൻ കെ.സേവ്യറാണ് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിനു വേണ്ടി വോട്ട് തേടുന്നത്. കോട്ടയം നഗരസഭയുടെ 38 ആം വാർഡിൽ പുത്തൻ തോട് വാർഡിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Advertisements

മെയ് 30 നാണ് കോട്ടയം നഗരസഭയിൽ അടക്കം വോട്ടെടുപ്പ് നടക്കുന്നത്. 31 നാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഇരുമുന്നണികളും സജീവമാക്കിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി സുകന്യ സന്തോഷിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ മെയ് ഏഴ് ഞാറാഴ്ച വൈകിട്ട് അഞ്ചിന് മണ്ണുംകൂന ജംഗ്ഷനിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

52 അംഗ നഗരസഭയിൽ ഈ വോട്ടെടുപ്പ് ഫലം ഏറെ നിർണ്ണായകമാണ്. നിലവിൽ എൽഡിഎഫിനു 22 ഉം, യുഡിഎഫിന് 21 ഉം അംഗങ്ങളാണ് ഉള്ളത്. സ്വതന്ത്ര അംഗമായ ബിൻസി സെബാസ്റ്റ്യന്റെ പിൻതുണയോടെയാണ് ഇപ്പോൾ യുഡിഎഫ് നഗരസഭ ഭരണം നടത്തുന്നത്. എട്ട് അംഗങ്ങളുള്ള ബിജെപി ന്ിലപാടും നിർണ്ണായകമായണ്. 38 ആം വാർഡ് അംഗമായ ജിഷ ഡെന്നിയുടെ മരണത്തോടെ കോൺഗ്രസിന് അംഗസംഖ്യയിൽ ഒരാളുടെ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജീവൻ മരണ പോരാട്ടത്തിലൂടെ വാർഡ് പിടിച്ചെടുത്ത് നഗരസഭ ഭരണം പിടിക്കാനാണ് ഇടതു മുന്നണി ശ്രമിക്കുന്നത്. എന്നാൽ, സീറ്റ് നിലനിർത്തി ഭരണം ഉറപ്പിച്ചു നിർത്താനാണ് കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും ശ്രമം.

Hot Topics

Related Articles