കോട്ടയം നാഗമ്പടം പാലത്തിൽ നിന്നും യുവാവ് ആറ്റിൽ ചാടി; ആറ്റിൽ ചാടിയ ആൾ ഒഴുകി നടക്കുന്നു

കോട്ടയം: നാഗമ്പടം പാലത്തിൽ നിന്നും നിരവധി ആളുകൾ നോക്കി നിൽക്കെ യുവാവ് ആറ്റിൽ ചാടി. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് നാഗമ്പടം പാലത്തിൽ നിന്നും യുവാവ് മീനച്ചിലാറ്റിലേയ്ക്കു ചാടിയത്. നിരവധി കാൽനടയാത്രക്കാർ അടക്കമുള്ളവർ നോക്കി നിൽക്കെയാണ് ഇയാൾ ആറ്റിൽ ചാടിയത്. സംഭവം കണ്ട് ഇതുവഴി നടന്നു പോയവരും ബൈക്ക് യാത്രക്കാരും അടക്കം ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

Advertisements

എന്നാൽ, ആറ്റിൽ ചാടിയ യുവാവ് ആറ്റിലൂടെ ഒഴുകി നടക്കുകയാണ്. നാട്ടുകാർ വിവരം അറിയിച്ചതോടെ കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആറ്റിയ ചാടിയ ആളെ കാണുന്നതിനായി പാലത്തിൽ ആളുകൾ കൂടി നിൽക്കുന്നത് നേരിയ ഗതാഗത തടസത്തിനും ഇടയാക്കുന്നുണ്ട്. മുൻപും സമാന രീതിയിൽ ആളുകൾ പാലത്തിൽ നിന്നും ചാടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പയ്യപ്പാടി സ്വദേശിയാണ് ചാടിയതെന്നു കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ ചേർന്ന് സമാധാപ്പിച്ച് ഇയാളെ കരയ്ക്കു കയറ്റിയിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. നീന്തി നടന്നതിന്റെ അസ്വസ്ഥതകളാണ് ഇയാൾക്കുള്ളതെന്നും നാട്ടുകാർ വ്യക്തമാക്കി.

Hot Topics

Related Articles