ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന നെടുംകുന്നം നോർത്ത് ഗവ യു പി സ്‌കൂളിന്റെ കെട്ടിട ശിലാസ്ഥാപനം നടത്തി

നെടുംകുന്നം: പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നെടുംകുന്നം നോർത്ത് ഗവ യു പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്
നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, ജില്ലാ
പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്തംഗം ലത ഉണ്ണികൃഷ്ണൻ,
പഞ്ചായത്തംഗങ്ങളായ ജോ ജോസഫ് , ലാമിയ എലിസബത്ത് ജോസഫ്, വിവിധ രാഷ്ട്രീയ
പാർട്ടി പ്രതിനിധികളായ എ കെ ബാബു, റജി പോത്തൻ, കെ സി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സ്‌ക്കൂൾ എച്ച് എം ബിന്ദുമോൾ സ്വാഗതവും പി റ്റി എ
സെക്രട്ടറി അനിൽ ജയിംസ് ജോൺ നന്ദിയും പറഞ്ഞു.

Hot Topics

Related Articles