ഡിസിസി മുൻ ജനറൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ എൻ.എസ്.ഹരീശ് ചന്ദ്രന്റെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ് : പബ്ലിക് ലൈബ്രറിയിൽ ഇന്ന് വൈകിട്ട് ആറിന് അനുസ്മരണ സമ്മേളനം

കോട്ടയം : രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഡിസിസി മുൻ ജനറൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ എൻ.എസ്.ഹരീശ് ചന്ദ്രന്റെ ഓർമ്മകൾക്ക് ഇന്ന് മൂന്നു വയസ്സ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒട്ടേറെ സുഹൃത്ത് ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഹരീശ് ചന്ദ്രന്റേത് ഹരീശ് ചന്ദ്രനെ അനുസ്മരിക്കുന്നതിന് സുഹൃത്തുക്കൾ ഇന്ന് വൈകിട്ട് ആറിന് പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഒത്തുചേരുന്നു.ഹരിചന്ദനം എന്ന് പേരിട്ട പരിപാടിയിൽ അനുസ്മരണ പ്രഭാഷണവും ഗാനാർച്ചനയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Hot Topics

Related Articles