ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ആശാ പ്രവർത്തക നിയമനം അപേക്ഷ ക്ഷണിച്ചു

ഉടുമ്പൻചോല : ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ആശ പ്രവർത്തകയെ തിരഞ്ഞെടുക്കുന്നു അപേക്ഷകർ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം 25 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ് ആണ്. നേതൃത്വപാടവവും ആശയവിനിമയശേഷിയും സമൂഹത്തിൽ വിവേചനരഹിതമായി പെരുമാറാൻ കഴിയുന്ന ആളും ആയിരിക്കണം. അപേക്ഷാ ഫോറം ഉടുമ്പഞ്ചോല കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതാണ്.പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയോടൊപ്പം 2024 ജൂൺ ഇരുപത്തിഎട്ടിന് മുമ്പായി ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്.

Advertisements

Hot Topics

Related Articles