കൂരോപ്പടയിൽ പാർപ്പിടമൊരുക്കി കോൺഗ്രസ് ; ഐസക്കും കുടുംബവും ഇനി സ്വന്തം വീട്ടിൽ

കോട്ടയം : ഐസക്കിൻ്റെ ദുരിതത്തിന് പരിഹാരമായി പകുടുംബത്തിന് കൂടൊരുക്കി കോൺഗ്രസ്. കൂരോപ്പട പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഐസക്കിൻ്റെയും കുടുംബത്തിൻ്റെയും പ്രതിസന്ധി നിറഞ്ഞ ജീവിതം മനസ്സിലാക്കിയാണ് കെ.പി.സി.സിയുടെ ആയിരം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രസ് കൂരോപ്പട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകിയത്.

Advertisements

രോഗിയായ ഐസക്കും ഭാര്യ അന്നമ്മയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തിന് കേറിക്കിടക്കാൻ സ്വന്തമായ ഒരു കൂരയില്ലായിരുന്നു. സ്വന്തമായി ഒരു വീട് എന്നത് ഇവർക്ക് ഒരു സ്വപ്നമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ വന്ന ഉടനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.പി.സി. സി നേതൃത്വവുമായി ബന്ധപ്പെട്ട് വീട് കുടുംബത്തിന് നിർമ്മിച്ച് നൽകുന്നതിന് തീരുമാനിക്കുകയായിരുന്നു. മണ്ഡലം പ്രസിഡൻ്റ് സാബു. സി കുര്യൻ്റെ നേതൃത്വത്തിൽ 6.25 ലക്ഷം രൂപാ ചെലവഴിച്ച് 575 ചതുരശ്ര അടിയിൽ രണ്ട് കിടപ്പ് മുറി, ഹാൾ, കിച്ചൺ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടുകൂടിയ വാർക്ക വീട് നിർമ്മിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


ഞായറാഴ്ച രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീട്ടിലെത്തി വീടിൻ്റെ താക്കോൽ ഗൃഹനാഥനായ ഐസക്കിന് കൈമാറി. വികാരനിർഭരമായാണ് ഐസക്കും അന്നമ്മയും താക്കോൽ ഏറ്റുവാങ്ങിയത്. സ്നേഹ കൂട്ടായ്മയിൽ വാർഡ് പ്രസിഡൻ്റ് ബാബു മണ്ണൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാബു സി കുര്യൻ, മുതിർന്ന കോൺഗ്രസ് നേതാവ് എം.ജി ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്ത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ അനിൽ കൂരോപ്പട, നേതാക്കളായ സച്ചിൻ മാത്യൂ, രാജേഷ് പായിക്കാട്ട്, അഭിലാഷ് മാത്യൂ, ജോൺസൺ, ഹരി ചാമക്കാലാ, റെജി താന്നിവേലിൽ, റോബിൻ ജയിംസ്, ബിജു, ജോബി ജേക്കബ്, നൈനാൻ കുര്യൻ, അനുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles