മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം ; കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി : അഞ്ച് നേതാക്കൾ കസ്റ്റഡിയിൽ : കരിങ്കൊടി കാട്ടാൻ ശ്രമിച്ച രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി പിടിയിൽ ; വീഡിയോ കാണാം

കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയ്ക്കെതിരെ കോട്ടയം നാഗമ്പടത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി. പ്രതിഷേധത്തിന്റെ ഭാഗമായി നാഗമ്പടം പാലത്തിന് സമീപം അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണ് കരിങ്കൊടി കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisements

കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം എറണാകുളം ഭാഗത്തേയ്ക്ക് മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ നാഗമ്പടത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി വീണത്. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ടോം കോര അഞ്ചേരിൽ , സിജോ ജോസഫ് , ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി , അനൂപ് അബൂബക്കർ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ നേരത്തെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ച രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിൽ. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയി , സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Hot Topics

Related Articles