കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണവും, പാതയിരട്ടിപ്പിക്കലും മേയിൽ പൂർത്തിയാകും; ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനു എംപി ഫണ്ടിൽ നിന്നും 10 ലക്ഷം

കോട്ടയം : റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളും പാതയിരട്ടിപ്പിക്കൽ ജോലികളും മേയിൽ പൂർത്തിയാകുമെന്ന് തോമസ് ചാഴികാടൻ എം പി വിളിച്ചു ചേർത്ത റെയിൽവേ ഉദ്യോഗസ്ഥരുടെ അവലോകനയോഗം അറിയിച്ചു. രണ്ടാം കവാടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. റെയിൽവേ സുരക്ഷ കമ്മീഷണറുടെ അനുമതി അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാലാണ് പൂർത്തീകരണം മുൻപ് നിശ്ചയിച്ചതിൽ നിന്ന് വൈകുന്നത്. ഗുഡ് ഷെഡ് ഭാഗത്തുനിന്നുള്ള ഉള്ള രണ്ടാം പ്രവേശന കവാടത്തിലെ ഫുട് ഓവർ ബ്രിഡ്ജ് മാർച്ചിൽ പൂർത്തി യാകും. എന്നാൽ 4 ടിക്കറ്റ് കൗണ്ടറുകൾ, ടോയ്‌ലെറ്റുകൾ, വിശ്രമമുറി എന്നിവയുടെ ജോലികൾ ടെണ്ടർ ചെയ്തു പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisements

Hot Topics

Related Articles