ശാസ്ത്രി റോഡിൽ കണ്ടത്തിൽ ലോഡ്ജിനു മുന്നിൽ ഓട്ടോറിക്ഷയ്ക്കു പിന്നിൽ ആവേമരിയ ബസ് ഇടിച്ചു കയറി; നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ബാങ്കിന്റെ മതിൽ തകർത്തു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രീ റോഡിൽ കണ്ടത്തിൽ ലോഡ്ജിനു മുന്നിൽ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഓട്ടോറിക്ഷയ്ക്കു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ ബാങ്കിന്റെ ഷെഡ് തകർത്ത് അകത്തേയ്ക്കു പാഞ്ഞു കയറി. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ശാസ്ത്രി റോഡ് ഇറക്കം ഇറങ്ങിയെത്തിയ ഓട്ടോറിക്ഷയ്ക്ക് പിന്നിൽ അമിത വേഗത്തിൽ എത്തിയ ആവേമരിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ ബാങ്കിന്റെ മതിൽ തകർത്താണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപ്പെട്ട ബസ് നിർത്താതെ ഓടിച്ചു പോയി.

Advertisements

Hot Topics

Related Articles