കോട്ടയം ടിബി റോഡിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്; പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: ടിബി റോഡിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബുള്ളറ്റ് യാത്രക്കാരനായ യുവാവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കോടിമത ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ബുള്ളറ്റുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് റോഡരികിലേയ്ക്കു മറിഞ്ഞു. വീഴ്ചയിൽ ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് മുഖത്തും കാലിലും സാരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഓട്ടോറിക്ഷയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ടിബി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.

Hot Topics

Related Articles