കോട്ടയത്ത് യു.ഡി.എഫ് – കോൺഗ്രസ് മാർച്ചിലെ സംഘർഷം; വി.കെ അനിൽകുമാർ അടക്കം അഞ്ചു യു.ഡി.എഫ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി; റിമാൻഡ് ചെയ്‌തേക്കും; വീഡിയോ കാണാം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കളക്ടറേറ്റിലേയ്ക്കു യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ കർശന നടപടിയുമായി പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനും, കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പൊലീസ് അഞ്ച് കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്‌തേക്കും. യു.ഡി.എഫ് – കോൺഗ്രസ് നേതാക്കളായ ജെ.ജി പാലക്കലോടി, വി.കെ അനിൽകുമാർ, വർഗീസ് ചാക്കോ, അൻസാരി, സാം കെ.വർക്കി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് യുഡിഎഫ് – കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisements

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കോട്ടയം കളക്ടറേറ്റിലേയ്ക്കു യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച് തകർത്തതിലും, ഇതിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ എസ്.എഫ്.ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ ശനിയാഴ്ച വൈകിട്ട് കോട്ടയം കളക്ടറേറ്റിലേയ്ക്കു മാർച്ച് നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ചിലാണ് യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പൊലീസിനു നേരെ പ്രവർത്തകർ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിനു പിന്നാലെ പൊലീസ് ആദ്യം ജലപീരങ്കിലും, പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകരുടെ കല്ലേറിലും, ബാരിക്കേഡ് മറിച്ചിട്ടുണ്ടായ സംഘർഷത്തിലുമാണ് കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിനടക്കം നാലു പൊലീസുകാർക്ക് പരിക്കേറ്റത്. ഈ സംഘർഷത്തെ തുടർന്നു പൊലീസ് ലാത്തി വീശിയതോടെ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്ക് ലാത്തിയടിയിൽ സാരമായി പരിക്കേറ്റു. രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സംഘർഷത്തിനിടെ പിടികൂടിയ അഞ്ചു പേർക്കെതിരെയാണ് ഇപ്പോൾ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. കളക്ടറേറ്റിനു മുന്നിൽ അന്യായമായി സംഘംചേർന്നു, ഗതാഗതം തടസപ്പെടുത്തി, കലാപംസൃഷ്ടിച്ചു, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, പരിക്കേൽപ്പിച്ചു, കൃത്യ നിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തി കേസെടുത്തിരിക്കുന്നതെന്നു കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.

Hot Topics

Related Articles