വൈക്കം മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ അലങ്കാര ഗോപുരത്തിന് ശിലാസ്ഥാപനം നടത്തി 

വൈക്കം : മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി ആധാര ശിലാസ്ഥാപനം നടത്തി. വൈക്കം മേൽശാന്തി തരണി ഡി . നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. അരശു കോടം ദാമോധരൻ നമ്പൂതിരി ഭൂമി പൂജ നടത്തി.  മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭക്തൻ വഴിപാടായി സമർപ്പിച്ച വസ്തുവിലാണ് അലങ്കാര ഗോപുരം നിർമ്മിക്കുന്നത്. 

Advertisements

മധുര മീനാക്ഷി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ മാതൃകയിൽ നിർമ്മിക്കുന്ന ഗോപുരത്തിന് 18 അടി വീതീയും മേൽക്കുരയും ഗോപുരവും അടക്കം 29 അടി ഉയരം വരും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

18 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന അലങ്കാര ഗോപുരം ടി. വി.പുരം സ്വദേശിയായ തെക്കേടത്ത് പ്രഭാകരൻ നായർ വഴിപാടായാണ് സമർപ്പിക്കുന്നത്. നാലുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുന്ന ഗോപുരത്തിന്റെ ശില്പി തമിഴ് നാട്ടിൽ നിരവധി ഗോപുരങ്ങൾ നിർമ്മിച്ച കന്യാകുമാരി ശിവ ബാലയാണ്. മൂത്തേടത്ത് കാവ് ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ഊരാഴ്മ ക്കാരായ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണു നമ്പൂതിരി , ആനാത്താനത്തില്ലത്ത് എ. ജി. വാസുദേവൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, രാജീവ് നമ്പൂതിരി, ബാലചന്ദ്രൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.