കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്‌സ് ലിമിറ്റഡിൽ ഒക്‌ടോബർ അഞ്ച് വ്യാഴാഴ്ച വൈകിട്ടുണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണസംഘത്തെ നിയോഗിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. പാലാ ആർ.ഡി.ഒ: പി.ജി. രാജേന്ദ്രബാബു അന്വേഷണ ഉദ്യോഗസ്ഥനായും ജില്ലാ ഫയർ ഓഫീസർ, വൈക്കം ഡിവൈ.എസ്.പി., ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ, കെ.എസ്.ഇ.ബി. പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അംഗങ്ങളുമായ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഒക്‌ടോബർ 30നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുള്ളത്.
Advertisements