കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 27 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 27 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എസ് എച്ച് മൗണ്ട് മൗണ്ട് ഗ്രൗണ്ട്, എസ് എച്ച് സ്കൂൾ, വാട്ടർ ടാങ്ക്, സ്രാമ്പിച്ചിറ, സ്വാതി, ആറ്റുമാലി, മാങ്ങാനം എന്നീ ഭാഗങ്ങളിൽ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാൻ ചിറ (പുളിൻ ചുവട് ) ട്രാൻസ്പോർമറിൽ  രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.  കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ, കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, പഞ്ചായത്ത് ഓഫീസ്  ഭാഗങ്ങളിൽ  രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപ്പടി , പൊൻപള്ളി , ഞാറയ്ക്കൽ, വട്ടവേലി, എൽ പി എസ്  , വെട്ടിക്കൽ, മധുരം ചേരിക്കടവ്, എം എൽ എ പടി, മരിയൻ, പള്ളിക്കൂടം, എസ് ബി ഐ , ക്യു ആർ എസ് , കെ കെ അപ്പാർട്ട്മെൻ്റ് , സ്കൈലൈൻ ട്രാൻസ് ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി ട്രാൻസ്‌ഫോർമറിൽ  9 മുതൽ5 വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടുവത്ത് പടി ട്രാൻസ്ഫോമർ ഏരിയയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇലക്ട്രിക്കൽ സെക്ഷൻ പള്ളിക്കത്തോടിന്റെ പരിധിയിൽ  ലൈനിൽ ടച്ചിങ് എടുക്കുന്നതിനാൽ രാവിലെ 9 മുതൽ ഒന്ന് വരെ ചെങ്ങളം, പുലിയാനികര, മേഴ്‌സി. കിറ്റ്സ് പൂർണിമ അരീക്കപാലം വെൽബ്രോസ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. ഇലക്ട്രിക്കൽ സെക്ഷൻ പള്ളിക്കത്തോടിന്റെ പരിധിയിൽ  ടച്ചിങ് എടുക്കുന്നതിനാൽ  രണ്ടു മുതൽ അഞ്ച്  വരെ ആലുംക്കൽ തകിടി സത്യ നാഥാ ടെംപിൾ, കിടാകുഴി, ഇടിയാകുന്നു, കാഞ്ഞിരമറ്റം തോക്കാടു എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരം ജെട്ടി , മുതലപ്ര ,ഹരികണ്ഠ മംഗലം ,ബസാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കൊച്ചു പാലം , കവണാറ്റിൻകര, ബാങ്ക് പടി ,ചക്രം പടി എന്നീ സ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.  കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുളള  കാരക്കാട്ടുകുന്ന്,    പാമ്പൂരം മ്പാറ നമ്പർ 1, എന്നീ ഭാഗങ്ങളിൽ  ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ   വൈകുന്നേരം 6 മണി വരെയും, മൂഴിപ്പാറ  ഭാഗ്ത്ത്‌ രാവിലെ 9 മണി  മുതൽ ഉച്ചക്ക് 1 മണി  വരെയും, സന്തോഷ് ക്ലബ് ട്രാൻസ്‌ഫോർമർ പരിധിയിൽ, ഉച്ചക്ക് 1 മണി  മുതൽ വൈകുന്നേരം 5 മണി  വരെയും വൈദ്യുതി  മുടങ്ങും. 

Hot Topics

Related Articles