കോട്ടയം:മെഡിക്കൽകോളിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ വനിതാ പെർഫ്യൂഷനിസ്റ്റ് ട്രെയിനിക് നേരേ ലൈംഗികാതിക്രമണ ശ്രമം നടന്നതായുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി.
മെഡിക്കൽ കോളജിലെ ആഭ്യന്തര അന്വേഷണ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടാണ് കോളജ് പ്രിൻസിപ്പൽ ആശുപത്രി സൂപ്രണ്ടിന് കൈമാറിയത്.ആശുപത്രിയിൽ വനിതാ ജീവനക്കാർക്കെതിരെയുളള പരാതി അന്വേഷിക്കുന്ന വിമൻസ്
ഇന്റേണൽ കമ്മറ്റിയ്ക്കാണ് അന്വേഷണ ചുമതല.
ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിലെ സീനിയർ പെർഫ്യൂഷനിസ്റ്റിനെതിരെയാണ് യുവതി പരാതി നൽകിയത്. പരാതിക്കാരിയും പരാതിക്ക് വിധേയനായ ജീവനക്കാരനും ഹൃദയ ശസ്ത്രക്രീയാവിഭാഗത്തിൽപ്പെട്ടവരായതിനാൽ പരാതി ആശുപത്രി സൂപ്രണ്ട് കോളജ് പ്രിൻസിപ്പലിന് കൈമാറിയിരുന്നു.തുടർന്നാണ് വിമൻസ് ഇന്റേണൽ കമ്മറ്റിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്
കഴിഞ്ഞ ആഴ്ചയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് പറയുന്നു. എന്നാൽ ഹൃദയ ശസ്ത്രക്രീയാവിഭാഗത്തിലെ ഒരു ജീവനക്കാരനെതിരെ പരാതി ലഭിച്ചിരുന്നെന്നും സംഭവത്തെക്കുറിച്ച്, പ്രാഥമിക അന്വേഷണത്തി വിവരങ്ങൾ ആശുപത്രി സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്നും കോളജ് പ്രിൻസിപ്പൽ പറഞ്ഞു