കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കെ.എസ്.ആർ.ടി.സി കെ.സ്വിഫ്റ്റ് ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിലായി. കോട്ടയം നഗരമധ്യത്തിൽ വച്ചാണ് ഇദ്ദേഹം മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചത്. ഇതേ തുടർന്ന് പിന്നാലെ എത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്നും പിഴ ഈടാക്കി.
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച ഡ്രൈവറെ കണ്ടെത്തിയ പൊലീസ് പിഴയും ചുമത്തി. കോട്ടയം ടൗണിൽ കൂടി മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിന്തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു. ജനറൽ പെറ്റി ഇനത്തിൽ 2000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട് – കൊട്ടാരക്കര റൂട്ടിൽ നടത്തുന്ന ബസാണ് പോലീസ് പിടികൂടിയത്.