കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടുക്കംമൂട്, ഇടിമണ്ണിക്കൽ, വെരൂർ, ഇൻഡസ്ടവർ, അലൂമിനിയം, കണ്ണ വെട്ട,പയ്യംമ്പള്ളിൽ എന്നീ ട്രാൻസ്‌ഫോർമറിൽ 10 മുതൽ രണ്ട് വരെ  വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാവാലിചിറ, കല്ലടപ്പടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപടി , സ്വാന്തനം, ടാ ഗോർ, കൂനംന്താനം, പുറക്കടവ്, മാമുക്കാപ്പടി, കുതിരപ്പടി ,ഏ നാച്ചിറ, ആശാ ഭവൻ, എടയാടി , കുതിരപ്പടി ടവർ, ചാലച്ചിറ, ഇളംകാവ്, ഉദയാ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകുനേരം 5:30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മലങ്കര ക്വോർട്ടേഴ്സ്, മിൽമ, ദേവലോകം, അരമന, അടിവാരം, ദേവപ്രഭ, ജൂബിലി റോഡ്, ശവക്കോട്ട, ലൂർദ്ദ്, ബാവൽസ് വില്ല എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലാപുരം, ഉഴത്തിപ്പടി,  വെട്ടിയാട് എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന  സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന്, എരുമപ്പെട്ടി , പത്തായക്കുഴി, വെണ്ണാശ്ശേരി,  ഈ സ്റ്റേൺ റബ്ബേഴ്സ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അട്ടച്ചിറ, പൂണോലിക്കൽ’, സി എസ് ഐ , എമറാൾഡ്, പുതുശ്ശേരി ടവർ എന്നീ ട്രാൻസ് ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles