കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം തുടങ്ങി

തിരുവല്ല : കുറ്റൂർ ശ്രീ മഹാദേവ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ശിവരാത്രി ദിനമായ മാർച്ച് എട്ടിന് ആറാട്ടോടുകൂടി സമാപിക്കും. ക്ഷേത്രാചാരനുഷ്ഠാനങ്ങൾക്കും പൂജാദി കർമ്മങ്ങൾക്കും ക്ഷേത്ര കലകളും കൂടാതെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്ന തരത്തിലുള്ള കലാപരിപാടികളും ഈ വർഷത്തെ ഉത്സവത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്നു. ശിവരാത്രിയുടെ തലേദിവസം വരെ തിരുമുമ്പിൽ പറയിടാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Advertisements

മാർച്ച് ആറിന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വരെ ആദരിക്കുന്ന ചടങ്ങ് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജനീയ നിർവിണ്ണാനന്ത സ്വാമി നിർവഹിക്കും. മാർച്ച് 7ന് 10.30- ന് ഉത്സവ ബലി. 3-ന് അവഭ്രിത്യസ്നാന ഘോഷയാത്ര, 7.30 ന് സേവ.11.30ന് പള്ളിവേട്ട എന്നിവയും ശിവരാത്രി ദിനമായ എട്ടാം തീയതി എൻഎസ്എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാവിലെ എട്ടു മുതൽ വൈകിട്ട് 5 വരെ ശിവപുരാണ പാരായണം, രാവിലെ 9ന് കാവടിയാട്ടം. വൈകിട്ട് 6 30ന് കുറ്റൂർ തോണ്ട്ര ആറാട്ട് കടവിൽ നിന്ന് ആറാട്ട് എഴുന്നെള്ളിപ്പ്. തിരുമുമ്പിൽ വേലകളി എന്നിവ ഉണ്ടായിരിക്കും. രാത്രി 12 മുതൽ ശിവരാത്രി പൂജ.

Hot Topics

Related Articles