പ്രണയപ്പക ഒടുവില്‍ ജീവനെടുത്തു; തിരുവനന്തപുരത്ത് യുവാവ് സ്ത്രീ സുഹൃത്തിനെ റോഡിലിട്ട് വെട്ടിക്കൊന്നു

പ്രണയപ്പകയെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവാവ് സ്ത്രീ സുഹൃത്തിനെ റോഡില്‍ വെച്ച് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിന് വെട്ടേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വഴയിലയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്.

Advertisements

നന്ദിയോട് സ്വദേശി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സിന്ധുവിനെ 12 വര്‍ഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകല്‍ച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷില്‍ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

Hot Topics

Related Articles