കോഴിക്കോട് തയ്യൽക്കടയിൽ വച്ച് ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; തയ്യൽക്കാരന് 13 വർഷം കഠിന തടവും പിഴയും 

കോഴിക്കോട്: തുന്നല്‍ക്കടയില്‍ വെച്ച്‌ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ടൈലര്‍ക്ക്  13 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.  കോഴിക്കോട് ഒഞ്ചിയം സ്വദേശി മുതുവടത്തൂര്‍ കുന്നത്ത് വീട്ടില്‍ സുധാകരന്‍ കെ ടി കെ എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ മേനോന്‍ ശിക്ഷിച്ചത്. 13 വര്‍ഷം കഠിന തടവും 17,000 രൂപ പിഴശിക്ഷയുമാണ് വിധിച്ചത്. 2023 നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisements

ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡില്‍ ദേശീയ പാതയുടെ വലതുവശത്തുള്ള ശീതള്‍ ടൈലേഴസ് എന്ന കടയില്‍ വച്ചാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. ഇവിടെ ജോലി ചെയ്തിരുന്നയാളായിരുന്നു പ്രതിയായ സുധാകരന്‍. തന്‍റെ ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ 15കാരനെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. വസ്ത്രത്തിന്‍റെ അളവെടുക്കാനെന്ന വ്യാജേന ഇയാള്‍ ഷോപ്പിനുള്ളില്‍ വച്ച്‌ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു. ഈ ദിവസം തന്നെ ചോമ്പാല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി വിദ്യാര്‍ത്ഥി പരാതി നല്‍കി. പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സിജു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

Hot Topics

Related Articles