പി.ശശിമാർക്കും അജിത്​കുമാർമാർക്കമുള്ള മുന്നറിയിപ്പ്​ : എ.ഡി. തോമസ്​ എം.എൽ.എ

ആലപ്പുഴ: രക്ഷാപ്രവർത്തനം കേസിൽ എ.ഡി.ജി.പി എം.ആർ.അജിത്​ കുമാറിനുള്ള സസ്​പെൻഷൻ പി.ശശിമാർക്കും എം.ആർ.അജിത്​കുമാർമാർക്കുമുള്ള മുന്നറിയിപ്പാണെന്ന് മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദ​നമേറ്റ ഇരയായ എ.ഡി. തോമസ്​ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടേറ്റത് മഴു മറന്നു, മരം മറന്നിരുന്നില്ല. വെട്ടേറ്റത് കേരളത്തിന്റെ പൊതുമനസാക്ഷിക്കായിരുന്നു. കേരളത്തിലെ യുവജനങ്ങളുടെ തലതല്ലി പൊളിക്കാമെന്ന് ഇനി ആരും കരുതരുത്. അത് രക്ഷാപ്രവർത്തനമാണെന്ന് ആരും വാഴ്ത്തി പാടരുത്. ഇനിയും അജിത് കുമാറിനെതിരെ കൂടുതൽ നടപടികൾ വരാനുണ്ട്. കേരളത്തിലെ എസ്.എഫ്.ഐക്കാർക്ക് വേണ്ടിയും യുവമോർച്ചക്കാർക്ക് വേണ്ടിയും യൂത്ത് കോൺഗ്രസുകാർക്ക് വേണ്ടിയും സ്വന്തം അഭിപ്രായംപറയുന്ന എല്ലാവർക്കും വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്​. കേരളത്തിലെ പൊതുജനങ്ങൾക്ക് യു.ഡി.എഫ് സർക്കാർ നൽകിയ വാക്ക് പാലിച്ച ദിനമാണ്​. എന്തുകൊണ്ടാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Advertisements

എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്​​​പെൻഷൻ  ലഭിച്ച നടപടി ഏറെ സ്വീകാര്യവും സന്തോഷമുണ്ടാക്കിയെന്നായിരുന്നു യൂത്ത്​ കോൺ​ഗ്രസ്​ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സെക്രട്ടറി അഡ്വ.അജയ് ജ്യുവൽ കുര്യാക്കോസിന്‍റെ പ്രതികരണം. കാലങ്ങളായി ഉന്നത ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് പ്രവർത്തിക്കേണ്ടി വരുന്ന കീഴുദ്യോഗസ്ഥർക്കുള്ള നീതി കൂടിയാണിത്. റിപ്പോർട്ട് തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്ത്, അതിന് നിർദേശം കൊടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായിരുന്നു സാധാരണ കീഴ്​വഴക്കം. ഇത് പൊലീസ് സേനക്കുള്ള രക്ഷാപ്രവർത്തനമാണ്. എന്തിനാണ് റിപ്പോർട്ട് തിരുത്തിയത് എന്ന വിവരവും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles