തിരുവല്ല : കേരള ഹോമിയോ ശാസ്ത്രവേദിയുടെ 30-ാമത് വാര്‍ഷികവും 29-ാമത് ഡോ. സാമുവല്‍ ഹാനിമാന് ദേശീയ അവാര്‍ഡ് ദാനവും, സ്വാമി ആതുരദാസ്ജി അവാര്‍ഡ് സമര്‍പ്പണവും തിരുവല്ല ഹോട്ടല്‍ അശോക ഇന്റര്‍നാഷണലില്‍ ആഗസ്റ്റ് രണ്ടി ഞായറാഴ്ച നടക്കും. സമ്മേളന ഉദ്ഘാടനവും അവാര്‍ഡ് വിതരണവും കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. ഡോ. സാമുവല്‍ ഹാനിമാന് അവാര്‍ഡ് വണ്ടൂര്‍ ഗവണ്മെന്റ് ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം മെഡിക്കല്‍ ആഫീസര്‍ ഡോ. വിനു കൃഷ്ണനും, സ്വാമി ആതുരദാസ്ജി അവാര്‍ഡ് ഡോ. ധനേഷ് ജയസിംഹന് (മുഹമ്മ)യും ഏറ്റുവാങ്ങും.
ഹോമിയോശാസ്ത്രവേദി ചെയര്മാന് ഡോ. ടി. എന്‍. പരമേശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ തിരുവല്ല എം. എല്‍. എ. അഡ്വ. വര്‍ഗീസ് മാമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. സഹ്യ ചെയര്‍പേഴ്സണ്‍ ഡോ. ബിനി ബൈജു, ഹോമിയോശാസ്ത്രവേദി ജനറല്‍ സെക്രട്ടറി ഡോ. ബിനോയ് എസ്. വല്ലഭശ്ശേരി, വൈസ് ചെയര്മാന് ഡോ. സരിത് കുമാര്‍, ഡോ. എസ്. ജി. ബിജു, ഡോ. വി. ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിക്കും.


