കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനക്കേസ് ; ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനക്കേസിലെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

രണ്ടുമാസം മുൻപാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവില്‍ ഗ്രേഡ് വണ്‍ അറ്റൻഡര്‍ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈംഗികാതിക്രമത്തിനെതിരെ മജിസ്ട്രേറ്റിന് നല്‍കിയ യുവതിയുടെ മൊഴിമാറ്റാൻ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അഞ്ചു ജീവനക്കാര്‍ക്കെതിരെയുള്ള കേസ്. മൊഴിമാറ്റിയാല്‍ പണം തരാമെന്ന് വാഗ്ദാനം ചെയ്തതായി യുവതി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുജീവനക്കാരെ അന്വേഷണ വിധേയമായി സസ്പന്റെ് ചെയ്തത്.

Hot Topics

Related Articles