പാലാ : കോഴി ഫാമിലെ മാലിന്യം കത്തിക്കുന്നതിനിടെ തീ ദേഹത്ത് പടർന്ന് ഫാം ഉടമയ്ക്ക് പൊള്ളലേറ്റു. ഫാം ഉടമ കൂത്താട്ടുകുളം സ്വദേശി കെ.ജി. ജയകുമാറിനാണ് (49) പൊള്ളലേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കൂത്താട്ടുകുളത്തിനു സമീപമുള്ള ഫാമിനു സമീപത്തു വച്ചാണ് സംഭവം. മുഖത്തും കൈക്കും ഉൾപെടെ പൊള്ളലേറ്റിട്ടുണ്ട്.
Advertisements