കോഴിക്കോട് വടകരയിൽ ലോറിയിൽ കാറിടിച്ച്‌ വൈദികൻ മരിച്ചു : ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക് 

കോഴിക്കോട്: വടകരയിൽ ടാങ്കര്‍ ലോറിക്കു പിന്നില്‍ കാറിടിച്ച്‌ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ. ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പാലായില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Hot Topics

Related Articles