കോവിഡിന്റെ മറവിൽ ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്; കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ

കോവിഡിന്റെ മറവിൽ ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് കെപിസിസി
രാഷ്ട്രീയകാര്യ സമിതി അംഗം പി. ജെ. കുര്യൻ. കോവിഡിന്റെ പേരിൽ താഴെതട്ടിലേക്ക് അഴിമതി വളർത്തുവാൻ മാത്രമേ ഈ സർക്കാരിന് സാധിച്ചുള്ളൂ. മുമ്പൊക്കെ മന്ത്രിമാരാണ് അഴിമതിക്കാരെങ്കിൽ ഇന്ന് സിപിഎം ന്റെ അണികൾപോലും വൻ സാമ്പത്തിക തട്ടിപ്പുകാരായി മാറിയിരിക്കുന്നു. വികസനകാര്യത്തിൽ ശ്രദ്ധ ചെലുത്തുവാൻ സ്ഥലം എം. എൽ.എ. ക്ക്‌ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മല്ലപ്പള്ളി – ആനിക്കാട് – കോട്ടാങ്ങൽ കുടിവെള്ളപദ്ധതി പൂർത്തീകരിക്കാത്തത്തിലും, മല്ലപ്പള്ളി കെഎസ്ആർറ്റിസി ഡിപ്പോയിലെ വർക്ക്‌ ഷോപ്പ് നിർത്തലാക്കിയതിലും പ്രതിഷേധിച്ച് കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്നധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്‌
ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. റെജി തോമസ്, സജി ചാക്കോ, ജി സതീഷ് ബാബു, മാത്യു ചാമത്തിൽ, കോശി പി സക്കറിയ, ലാലു തോമസ്, പി റ്റി എബ്രഹാം, പി ജി ദിലീപ് കുമാർ, സുരേഷ് ബാബു പാലാഴി, കീഴ് വായ്പൂര് ശിവരാജൻ, ഇ കെ സോമൻ, ചെറിയാൻ വർഗീസ്, പ്രസാദ് ജോർജ്, എം കെ സുഭാഷ് കുമാർ, റ്റി ജി രഘുനാഥൻ പിള്ള, റ്റി പി ഗിരീഷ് കുമാർ, ലിൻസൺ പറോലിക്കൽ, സാബു മരുതേൻകുന്നേൽ, എം ജെ ചെറിയാൻ, മാന്താനം ലാലൻ, മണിരാജ് പുന്നിലം, തോമസ് തമ്പി, കെ ജി സാബു, സാം പട്ടേരി, സുനിൽ നിരവുപുലം, തമ്പി കോട്ടചേരിൽ, സജി പൊയ്കുടിയിൽ, സാജൻ എബ്രഹാം, അഖിൽ ഓമനക്കുട്ടൻ, ഗ്രേസി മാത്യു, സിന്ധു സുഭാഷ്, ബെൻസി അലക്സ്‌, ഗീത കുര്യാക്കോസ്, പ്രമീള വസന്ത് മാത്യു, സൂസൻ തോംസൺ, ജ്ഞാനമണി മോഹനൻ, റെജി പണിക്കമുറി, റെജി ചാക്കോ, കെ. പി. ഫിലിപ്പ്, അജിമോൻ കയ്യാലാത്ത്, നിതിൻ കൊല്ലറക്കുഴി, ബിന്ദു മേരി തോമസ്, ലിൻസിമോൾ തോമസ്, ഗീത ശ്രീകുമാർ, മേരി തോമസ്, മാലതി സുരേന്ദ്രൻ, മീരാൻ സാഹിബ്‌, പി. കെ. ശിവൻകുട്ടി, അനില ഫ്രാൻസിസ്, അനിത ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles