കെ. റെയിൽ അനുകൂലികൾക്ക് വോട്ടില്ല : കെ റെയിൽ വിരുദ്ധ സമതി 

കോട്ടയം : കെ. റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയർത്തി  സംസ്ഥാന വ്യാപകമായി കെ. റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രചരണം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കെ റെയിൽ സിൽവർ ലൈൻ പദ്ധതി വന്നപ്പോൾ കോട്ടയത്തെ എം. പി. യും, എൽ. ഡി. എഫ് സ്ഥാനാത്ഥിയുമായ തോമസ് ചാഴികാടൻ സിൽവർ ലൈൻ പദ്ധതിയെ എതിർത്തു കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കുകളും പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനം നൽകുകയും ചെയ്തതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിൽവർ ലൈൻ പദ്ധനി സംബന്ധിച്ച് തോമസ് ചാഴികാടൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി.ജെ ലാലി, ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, കൺവീനർ സിബി ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ. റെയിൽ സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ല എന്ന പ്ലാക്കാർഡും പിടിച്ച് സിൽവർ ലൈൻ കടന്നു പോകുന്ന വഴികളിലൂടെ 22 മുതൽ 24 വരെയുള്ള  മൂന്ന് ദിവസങ്ങളിൽ സ്ക്വാഡ്  പ്രവർത്തനങ്ങളും പ്രധാന കേന്ദ്രങ്ങളിൽ പൊതു സമ്മേളനങ്ങളും നടത്തുമെന്നും ഇവർ അറിയിച്ചു.

കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സംസ്ഥാന ഗവൺമെന്റ് എടുത്തിരിക്കുന്ന നൂറുകണക്കിന് കേസുകൾ പിൻവലിക്കണമെന്നും വി.ജെ. ലാലി,  ബാബുകുട്ടൻചിറ, സിബി ജോൺ എന്നിവർ ആവശ്യപ്പെട്ടു.

Hot Topics

Related Articles