കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് : ശങ്കർ മോഹന്റെ രാജിക്ക് വഴിയൊരുക്കിയത്  എ ഐ വൈ എഫ് – എ.ഐ.എസ്.എഫ്  സമരം

കോട്ടയം : കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയ പീഢനത്തിൽ കുറ്റാരോപിതനായ ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേയ്ക്ക് നയിച്ചത് ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനയുടെ സമ്മർദ്ദം . ഡിസംബർ 19 ന് എ ഐ വൈ എഫ് – എ.ഐ.എസ്.എഫ് നേതൃത്വത്തിൽ ശങ്കർ മോഹനെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട്  നടത്തിയ പ്രതിഷേധ യോഗം എ ഐ വൈ എഫ് സ്റ്റേറ്റ് പ്രസിഡന്റും ചലച്ചിത്ര അക്കാഡമി അംഗവുമായ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. 

Advertisements

പരിപാടിയിൽ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഡി വൈ എഫ് ഐ യും ആദ്യ ഘട്ടത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളോടൊപ്പം ചേർന്ന് നിലപാട് എടുത്തിരുന്നെങ്കിലും പിന്നീട് അവർ സമരത്തിൽ നിന്ന് പിൻമാറിയിരുന്നു. ഡിസംബർ 23 ന് മീഡിയ വൺ ചാനലിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ റെനീഷ് കാരിമറ്റത്തിന്റെ പ്രസ്താവന വന്നതിനു ശേഷമാണ് ഗവൺമെന്റ് മിഷ്യനറി സംഭവത്തിൽ ഗൗരവമായി ഇടപെട്ട് തുടങ്ങിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്ന് തന്നെ കോട്ടയം തഹസീൽദാറും സബ് കളക്ടറും ഇൻസ്റ്റിറ്റ്യൂട്ട്  സന്ദർശിച്ച് കളക്ടർ മുഖേന ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അതിനെ തുടർന്ന് മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയക്ടറുമായ കെ.ജയകുമാർ നേയും മുൻ നിയമസഭാ സെക്രട്ടറി എം.കെ ജയകുമാറിനെയും രണ്ടാം അന്വേഷണ കമ്മീഷൻ ആയി നിയമിച്ച് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി. ഉത്തരവിൽ പറയുന്നതു  രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു. പിന്നീട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും എന്നാൽ തുടർ നടപടികൾ ഒന്നും ഉണ്ടാവുകയും ചെയ്തില്ല. 

ജനുവരി 13 ന് തിരുവനന്തപുരത്ത് ചേർന്ന എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയിൽ കോട്ടയം ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം വിഷയം ശക്തമായി ഉന്നയിക്കുകയും സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ രണ്ടാം വട്ടം സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. ജനുവരി 20ന് സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്ത് സി പി.ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളടക്കം പങ്കെടുക്കുന്ന എ ഐ വൈ എഫ് – എ.ഐ.എസ്.എഫ് ജനകീയ കൂട്ടായ്മയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. 21 ന് വൈകുന്നേരം 3 മണിക്ക് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് തൊട്ട് മുൻപ് ശങ്കർ മോഹൻ രാജി വയ്ക്കുകയാണ് ഉണ്ടായത്. 

പിന്നീട് തീരുമാനിച്ച പരിപാടി ആഹ്ലാദ പ്രകടന പരിപാടിയാക്കി മാറ്റി. സംവിധായകൻ വിനയൻ , സി പി എനേതാക്കളായ സി.കെ.ശശിധരൻ , വി.ബി ബിനു . കെ.അജിത്, സുരേഷ് കെ ഗോപാൽ, പി.പ്രദീപ്, റ്റി. പി പ്രദീപ് കുമാർ , എ.ഐ.വൈ.എഫ് നേതാക്കളായ പി.ആർ ശരത് കുമാർ , റെനീഷ് കാരിമറ്റം, എ.ഐ.എസ്.എഫ് നേതാക്കളായ നന്ദു ജോസഫ് , നിഖിൽ ബാബു, ജിജോ ജോസഫ് എന്നിവർ കോളേജിലെ വിദ്യാർത്ഥികളോടൊപ്പം ആഹ്ലാദം പങ്കിട്ട ശേഷമാണ്  മടങ്ങിയത്. ഇടതുപക്ഷം ഭരിക്കുമ്പോൾ ഇടതുപക്ഷ വിദ്യാർത്ഥി – യുവജന സംഘടന തന്നെ പ്രഖ്യാപിച്ച സമരമാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയതും ഡയറക്ടറുടെ രാജിയിലേയ്ക്ക് നയിച്ചതെന്നതും ശ്രദ്ധേയമായി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.