കോട്ടയം : 2023 നെ വരവേൽക്കാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ “മിസ്റ്റി നൈറ്റ് – 2023″എന്ന പേരിൽ പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കുന്നു. വാഗമണ്ണിൽ ഡിസംബർ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായി ഒരു സുവർണ്ണാവസരമാണ് നൽകുന്നത്. വാഗമൺ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാർട്ടിയും, ക്യാമ്പ് ഫയറും ഉൾപ്പടുന്നു .
Advertisements
ഡിസംബർ 31 രാത്രി 8 മണി മുതൽ 2023 ജനുവരി 1 രാത്രി 01:00 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവാണ് ഒരുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ,പാലാ ,വൈക്കം ഡിപ്പോകളിൽ നിന്നും ഡിസംബർ 31 ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടും .
ഒരു സീറ്റിന് Rs: 2000/- സീറ്റുകൾ ഡിപ്പോകളിലെത്തി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് .
ഫോൺ
കോട്ടയം
9188546895
പാലാ 8921531106
വൈക്കം 9995987321