കെ എസ് റ്റി വർക്കേഴ്സ് യൂണിയൻ കോട്ടയം യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം : നാട്ടകം സുരേഷ്

കോട്ടയം :    അദ്ധ്യയന വർഷം ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുന്ന ഈ അവസരത്തിൽ പോലും കെ എസ് ആർ റ്റി സി ജീവനക്കാരുടെ ശമ്പളം മന :പൂർവ്വം വിതരണം നടത്താതെ  തൊഴിലാളികളെ ആത്മഹത്യയിലേക്ക്  തള്ളിവിടുന്ന നടപടിയിൽ നിന്നും ഇടതുപക്ഷ  സർക്കാർ പിൻതിരിയണമെന്ന്   നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. കെ എസ് റ്റി വർക്കേഴ്സ് യൂണിയൻ കോട്ടയം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ മക്കൾക്കുള്ള പഠനോപകരണ വിതരണവും, എസ് എസ് എൽ സി,+2 പരീക്ഷകളിൽ  ഫുൾ എ പ്ളസ് നേടിയ കുട്ടികളെ  അനുമോദിക്കുന്ന യോഗം ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisements

ശമ്പളം കിട്ടാതെ തൊഴിലാളികൾ നട്ടം തിരിയുന്ന ഈ അവസരത്തിൽ അവർക്ക് ഒരു കൈതാങ്ങ് ആകാൻ കഴിഞ്ഞ  കെ എസ് റ്റി വർക്കേഴ്സ് യൂണിയൻ കോട്ടയം യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി അനസ് ഷുക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ഡി. അജയകുമാർ ആമുഖപ്രഭാഷണവും  ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ  കുട്ടികൾക്കുള്ള സന്ദേശം ഫോണിലൂടെ യോഗത്തെ അറിയിച്ചു. കെ എസ് റ്റി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് കെ മണി, സക്കീർ ചങ്ങമ്പള്ളി, ജോബ് വിരുത്തികരി, ആർ. പ്രദീപ് കുമാർ  ,സാം കെ സജി ,ബിബിൻ  ഫ്രാൻസിസ്,  ജോബിൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles