കുമരകം കലാഭവൻ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി 

കുമരകം: കമരകം കലാഭവൻ്റെ  ആഭിമുഖ്യത്തിൽ 74 – മത് റിപ്പബ്ലിക്ക് ദിനാഘോഷം കലാഭവൻ അങ്കണത്തിൽ നടത്തി  ,വർക്കിംഗ് പ്രസിഡൻ്റ് ടി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പൊലീസ് ലീഗൽ സെൽ സബ്ബ് ഇൻസ്പെക്ടർ എം.എസ്  ഗോപകുമാർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി ,അഡ്വ.  അനിൽ  എസ്   പി.വി പ്രസേനൻ ,     കെ.എൻ രമണൻ , ജഗദമ്മ മോഹനൻ എന്നിവർ സംസാരിച്ചു ,  തുടർന്ന്  ജയരാജ് എസ്, ഗണേശ് ഗോപാൽ ,രാജി സാജൻ എന്നിവരുടെ നേതൃത്വത്തിൽ കലാഭവകമ്മ്യൂണികേഷൻസ് ദേശഭക്തിഗാനങ്ങൾ  ആലപിച്ചു , കലാഭവൻ വൈസ് പ്രസിഡൻറ് വി.കെ പ്രകാശൻ പതാക ഉയർത്തി. 

Hot Topics

Related Articles