കുമരകം രാജപ്പൻ  സ്മൃതി ദിനം പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖലാ കമ്മിറ്റി സംഘടിപ്പിക്കും 

കുമരകം :പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കുമരകം രാജപ്പൻ  സ്മൃതി ദിനം ആചരിക്കും  ,സ്മൃതി ദിനം പുഷ്പാർച്ചന, ഗാനാഞ്ജലി ,അനുസ്മരണ സമ്മേളനം  എന്നീ ചടങ്ങുകളോടെ ഒൿടോബർ 11 ബുധനാഴ്ച വൈകുന്നേരം 4 30 മണിക്ക് ഗവൺമെൻറ് ഹൈസ്കൂൾ എച്ച്എസ്എസ് യുപി സ്കൂൾ മൈതാനത്ത് സംഘടിപ്പിക്കും  , അനുസ്മരണ സമ്മേളനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും                      അരൂർ എം എൽ എ ആയ ദലീമ ജോജോ ഉദ്ഘാടനം ചെയ്യും  ,സമ്മേളനത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിതാ ലാലു, മേഖല ജോസഫ്  ,പു ക സ ഭാരവാഹികളായ.                 ബി ശശികുമാർ ,ഹരിലാൽ   പി കെ ജലജാ മണി  ,              എ എം ബിനു   ,                    ആർ അർജുനൻ പിള്ള ,പുരോഗമന പ്രസ്ഥാനത്തിൻറെ നേതാക്കളായ കെ കേശവൻ, കെ എസ് സലിമോൻ ,           എം എൻ മുരളീധരൻ ,            ടി വി സുധീർ എന്നിവർ പങ്കെടുക്കുന്നതാണെന്ന്       പു ക സ കുമരകം മേഖലാ കമ്മറ്റി ഭാരവാഹികളായ.    കെ ജി ബിനു ,അനിൽകുമാർ പി കെ ,എസ് ഡി പ്രേംജി എന്നിവർ അറിയിച്ചു. 

Advertisements

Hot Topics

Related Articles