കോട്ടയം കുമരകം തിരുവാർപ്പിൽ 1200 ഏക്കർ പാടശേഖരത്തിൽ മടവീണു

കോട്ടയം : കുമരകം തിരുവാർപ്പ് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 1200 ഏക്കർ വരുന്ന എം എൻ ബ്ലോക്ക് പാടശേഖരത്തിന്റെ കിഴക്കേ പുറംപണ്ടിന്റെ കാട്ടടി ഭാഗത്ത് മട വീണു. വെള്ളം വറ്റിച്ച് ഉഴവ് പൂർത്തീകരിച്ച് വരുന്ന പാടശേഖരത്താണ് മടവീഴ്ച ഉണ്ടായത്. പാടശേഖരത്തിന്റെ കിഴക്കേ പുറം ബണ്ടിന് കൃഷിവകുപ്പ് മുഖേന അനുവദിച്ച നിർമ്മാണ പ്രവർത്തനങ്ങൾ നാളിതുവരെ നടന്നിട്ടില്ലന്നും കൺവീനർ ടി കെ ശശിധരൻ അറിയിച്ചു.

Advertisements

Hot Topics

Related Articles