കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ സ്മൃതി 100 വർഷവും ആശാൻ കൃതികളുടെ ആലാപനവും “ശ്രീ ഭൂവില സ്ഥിര ” എന്ന പേരിൽ മാർച്ച് 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കലാഭവൻ ഹാളിൽ സംഘടിപ്പിക്കും,
Advertisements
ശ്രീ ഭൂവിലസ്ഥിര കുമരകം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സുനിത പി എം ഉദ്ഘാടനം ചെയ്യും. കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലാഭവൻ വൈസ് പ്രസിഡണ്ട് പി എസ് സദാശിവൻ പ്രഭാഷണവും കലാഭവൻ ഭാരവാഹികളായ ടി കെ ലാൽ ജ്യോത്സ്യർ , എസ് ഡി പ്രേംജി ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജഗമ്മ മോഹനൻ എന്നിവർ അനുസ്മരണം നടത്തുന്നതിനോടൊപ്പം ആശാൻ കൃതികൾ കവികളായ പി ഐ എബ്രഹാം,അഡ്വ: പി കെ മനോഹരൻ ,വാസുദേവൻ നമ്പൂതിരി, .വി ജി ശിവദാസ്, സാൽവിൻ കൊടിയന്തറ, പി കെ ശാന്തകുമാർ, ടി സി തങ്കപ്പൻ , കെ എൻ ബാലചന്ദ്രൻ തുടങ്ങിയവർ ആലപിക്കും.