കുമരകം : കുമരകം മീനഭരണി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രമായ പുതിയകാവ് ദേവി ക്ഷേത്രത്തിലാണ് ചരിത്ര പ്രധാനമായ മീനഭരണി മഹോത്സവത്തിന് മുന്നോടിയായി 22 ദിവസം നീളുന്ന തീയാട്ടിനു ചൊവ്വാഴ്ച്ച തുടക്കം കുറിച്ചത്. ഏപ്രിൽ ഒന്നിന് നടക്കുന്ന ദേവസ്വം തീയാട്ടിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജി. സുന്ദരേശൻ ഭദ്രദീപം തെളിക്കും.
Advertisements
ബുധനാഴ്ച രാവിലെ ഉത്സവത്തിനുള്ള ആദ്യ സംഭാവ സ്വീകരിച്ച് പിരിവ് ഉദ്ഘാടനം നടന്നു. ക്ഷേത്രം മുൻ മേൽ ശാന്തി ചന്ദ്രമന വാസുക്കുട്ടൻ നമ്പൂതിരിയിൽ നിന്നും ഉപദേശക സമതി പ്രസിഡൻ്റ് രാജൻ പിള്ള തെക്കേടത്ത് പറമ്പ് ആദ്യ സംഭാവന ഏറ്റുവാങ്ങി. സെക്രട്ടറി റെജിമോൻ , വൈസ് പ്രസിഡൻ്റ് അജി ഞാറയ്ക്കാല ഉപദേശക സമതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.