പൊലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

തൃശൂർ : പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്‌ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്തുക. 6 മാസത്തേക്കാണ് നാടുകടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു.

ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ. ജീപ്പ് അടിച്ച്‌ തകർത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്. ഡിസംബർ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകർത്തത്.

Hot Topics

Related Articles