പ്രതികരണങ്ങള്‍ ആശാവഹം; യുഡിഎഫ് പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങള്‍; ലീഗ് വര്‍ഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കിട്ടുന്ന പ്രതികരണങ്ങള്‍ ആശാവഹമാണെന്നും പൊന്നാനിയിലടക്കം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വടകരയില്‍ വർഗീയ പ്രചാരണം നടന്നിട്ടില്ല. ലീഗ് അത്തരം കാര്യങ്ങള്‍ ചെയ്യാറില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ല. ബാബരി സംഭവം ഉണ്ടായപ്പോള്‍ പോലും വർഗീതക്ക് എതിരെ നിന്നവരാണ് മുസ്ലിം ലീഗ്. ഇപി ജയരാജന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ഇതിലെ വിശദീകരണമൊക്കെ അവരോട് (എല്‍ഡിഎഫിനോട്) ചോദിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Hot Topics

Related Articles