എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചന്ന കേസ്: വൈക്കം വച്ചൂർ സ്വദേശിയായ പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. കേസിലെ പ്രതിയായ വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ അംബികാ മാർക്കറ്റ് മണ്ണാശ്ശേരിൽ വീട്ടിൽ ബാബു മകൻ സെൻബാബുവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്‌ജി (പോക്സോ കോടതി) സതീഷ് കുമാർ വെറുതെവിട്ടത്. 2023 മാർച്ച് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ 11 മണിക്ക് കൂട്ടുകാരോടൊപ്പം വീടിനു മുൻവശം റോഡിൽ കളിച്ചുകൊണ്ടിരുന്ന 8 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ വഴിയിൽ വച്ചും അതിനുശേഷം പകൽ ഒരു മണിയോടെ വീടിനു പുറകുവശം മുറ്റത്തുവെച്ചും പീഡിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ്റെ ആരോപണം. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 12 സാക്ഷികളേയും വിസ്‌തരിക്കുകയും 10 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നത്. പ്രതികൾക്കുവേണ്ടി അഡ്വ.ഡിംപിൾ രാജ് എം, അഡ്വ.കെ.എ. പ്രസാദ്, എന്നിവർ ഹാജരായി.

Hot Topics

Related Articles