കുറിച്ചി ഡിവിഷനിൽ 2.04 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി

കോട്ടയം: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2.04 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് അറിയിച്ചു. സാംസ്കാരികവും യുവജനക്ഷേമവും, പിന്നോക്ക വികസനം, ശുദ്ധജലം, മാലിന്യ നിർമാർജനം, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വിപുലീകരണം എന്നി മേഖലകളാണ് ഈ വർഷത്തെ ഫണ്ടിന്റെ വിനിയോഗത്തിൽ പ്രാമുഖ്യം നൽകിയത് എന്ന് വൈശാഖ്.

Advertisements

കുഴിമറ്റം വൈ.എം.സി.എ ലൈബ്രറി കെട്ടിട നിർമാണം 18 ലക്ഷം രൂപ , പുന്നയ്ക്കൽ ചുങ്കം ലൈബ്രറി കെട്ടിട നിർമാണം 18 ലക്ഷം രൂപ, കുറിച്ചി യുവരസ്മി ലൈബ്രറി നവീകരണം : 7 ലക്ഷം രൂപ, കുറിച്ചി കെ എൻ എം ലൈബ്രറി നവീകരണം 5 ലക്ഷം രൂപ എന്നിവ ഉൾപ്പെടെ 48 ലക്ഷം രൂപയുടെ സാംസ്‌കാരിക- യുവജനക്ഷേമ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനച്ചിക്കാട് പഞ്ചായത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും മാലിന്യ നിർമാർജന പ്രവർത്തനത്തിന് നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാൻ
15 ലക്ഷം രൂപ അനുവദിച്ചു. കുറിച്ചി സചിവോത്തമപുരം മഹാത്മാ അയ്യങ്കാളി സ്മാരക മന്ദിരത്തിൽ മാലിന്യ നിർമാർജന പ്ലാന്റും ടോയ്‌ലറ്റും സ്ഥാപിക്കാൻ 13 ലക്ഷം രൂപ അനുവദിച്ചു. മാലിന്യ നിർമാർജ പ്രവർത്തനങ്ങൾക്ക് 28 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി.

വിദ്യാഭ്യാസ മേഖലയിൽ 32 ലക്ഷം രൂപ ലഭിച്ചു. കുറിച്ചി ഗവണ്മെന്റ് ഹയർ സെക്കൻണ്ടറി സ്‌കൂളിൽ അടുക്കള നിർമാണം: 22 ലക്ഷം രൂപ, ചിങ്ങവനം എന്‍ എസ് എസ് എച്ച് എസ് എസ് ടോയിലറ്റ് നിര്‍മ്മാണം10 ലക്ഷം രൂപയും അനുവദിച്ചു.

കുറിച്ചി ഗവണ്മെന്റ് ഹയർ സെക്കൻണ്ടറി സ്‌കൂൾ, കുറിച്ചി സചിവോത്തമപുരം മഹാത്മാ അയ്യങ്കാളി സ്മാരക മന്ദിരം, കടുവക്കുളം ഹരിജൻ കോളനി കമ്മ്യുണിറ്റി ഹാൾ എന്നിവടങ്ങളിൽ സോളാർ പവർ പ്ളാൻറ് സ്ഥാപിക്കുവാൻ 40 ലക്ഷം രൂപ അനുവദിച്ചു.

പനച്ചിക്കാട് പഞ്ചായത്തിലെ പുളിമൂട് – കല്ലുങ്കൽ കടവ് റോഡ് നവീകരണത്തിന് 15 ലക്ഷവും, ചാന്നാനിക്കാട് ചർച്- മുട്ടത്തിപ്പറമ്ബ് സംരക്ഷണ ഭിത്തി നിർമാണത്തിന് 8 ലക്ഷം രൂപയും, ചാന്നാനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ വാങ്ങുവാൻ 7 ലക്ഷം രൂപയും വയോജനവേദിയുടെ പകൽ വീട് അനുബന്ധ സൗകര്യ വികസനത്തിന് 2 ലക്ഷം രൂപയും ഉൾപ്പെടെ പശ്ചാത്തല സൗകര്യ വികസനത്തിന് 32 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നേടി.

കുറിച്ചി കുരിശുമൂട് പവ്വത്തിൽ കുടിവെള്ള പദ്ധതിയ്ക് 7 ലക്ഷവും, മൂലേടം സെന്റ് മേരിസ് പള്ളി ഭാഗം കുടിവെള്ള പദ്ധതിയ്ക്ക് 8 ലക്ഷവും കുന്നംപളളി കുരുവിക്കാട് കുടിവെളള പദ്ധതിയ്ക്ക് 9 ലക്ഷവും അനുവദിച്ചു. ശുദ്ധ ജല പദ്ദതികൾക്ക് ലഭിച്ച 24 ലക്ഷം രൂപയും ഉടൻ തന്നെ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിൽ തുക നിക്ഷേപിച്ചു പദ്ധതി നിർവാഹം ഉടൻ പൂർത്തീകരിക്കുന്നതാണ്.

മുൻ വർഷം അംഗീകാരം ലഭിച്ച പൗർണമി പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഡിവിഷൻ പരിധിയിലെ കേളൻകവല, സ്വാമി കവല, ചിറമുട്ടം, കുഴിമറ്റം, മാളികകടവ്, ഓട്ടകാഞ്ഞിരം, ചോഴിയക്കാട്, കണിയാമല, പടിയറ കടവ്, പൂവന്തുരുത് പ്ലാമൂട്, കടുവക്കുളം, പാറയ്ക്കൽ കടവ്, കണ്ണംകുളം എന്നീ പ്രധാന സ്ഥലങ്ങളിൽ മിനി മസ്റ്റ് ലൈറ്റുകൾ തെളിയിക്കാൻ ഇനിയും ഉള്ളവ ഒക്ടോബറിൽ പൂർത്തീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് അറിയിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.